Skip to main content

പറളി ബി.ആര്‍.സി ഓണാഘോഷം സംഘടിപ്പിച്ചു

സമഗ്ര ശിക്ഷ കേരളം പറളി ബി.ആര്‍.സിയുടെ പരിധിയിലെ 50 ഭിന്നശേഷി കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനവും കിറ്റ് വിതരണവും മലബാര്‍ സിമന്റ്സ് ഡയറക്ടര്‍ ഇ.എന്‍ സുരേഷ് ബാബു നിര്‍വഹിച്ചു. ഓണസദ്യയും കലാപരിപാടികളും സംഘടിപ്പിച്ചു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നല്‍കിവരുന്ന കുട്ടികളുടെ വീടുകളില്‍ ഓണക്കിറ്റ് എത്തിച്ചു. പറളി ബി.പി.സി എ.എം അജിത്ത്, ട്രെയിനര്‍മാരായ നിതിന്‍ കണിച്ചേരി, ഡോ. ജി. നാഗരാജ്, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍ കെ.കെ സുസ്മിത തുടങ്ങിയവര്‍ പങ്കെടുത്തു.
 

date