Skip to main content

സ്പോട്ട് അഡ്മിഷന്‍ നാലിന്

കുഴല്‍മന്ദം ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളേജില്‍ സിവില്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടക്കുന്നു. യോഗ്യത എസ്.എസ്.എല്‍.സി/ തത്തുല്യം. സിവില്‍ എന്‍ജിനീയറിങ് ത്രിവത്സര ഡിപ്ലോമ കോഴ്സിലേക്ക് നേരിട്ട് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷനും നടക്കുന്നു. പ്ലസ്.ടു സയന്‍സ്, ഐ.ടി.ഐ, കെ.ജി.സി.ഇ. എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ നാലിന് കോളെജില്‍ നേരിട്ടെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 272900, 9447627191, 9207904257, 8547005086.

date