Skip to main content

സാംസ്‌ക്കാരിക ഘോഷയാത്ര:മത്സ്യബന്ധന, മ്യൂസിയം - മൃഗശാല വകുപ്പുകളുടെ ഫ്‌ളോട്ടുകള്‍ക്ക് പുരസ്കാരം

ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് നഗരത്തില്‍ നടന്ന സാംസ്‌ക്കാരിക ഘോഷയാത്രയില്‍ പങ്കെടുത്ത ഫ്‌ളോട്ടുകള്‍ക്കും കലാരൂപങ്ങള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.കേന്ദ്രസര്‍ക്കാര്‍ സ്ഥാപന വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഐ.എസ്.ആര്‍.ഒയ്ക്കും രണ്ടാം സ്ഥാനം തെരഞ്ഞെടുപ്പ് കമ്മിഷന്റെയും ഫ്‌ളോട്ടുകള്‍ക്ക് ലഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ വിഭാഗത്തില്‍ മത്സ്യബന്ധന വകുപ്പും മ്യൂസിയം-മൃഗശാല വകുപ്പും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.സര്‍ക്കാരിതര സ്ഥാപന വിഭാഗത്തില്‍ ഒന്നാം സ്ഥാനം കെ.ടി.ഡി.സിയുടെയും രണ്ടാം സ്ഥാനം കെ.എസ്.ഐ.ഡി.സിയുടെയും ഫ്ളോട്ടുകള്‍ സ്വന്തമാക്കി.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും തിരുവനന്തപുരം ജില്ലാ പഞ്ചായത്തുമൊരുക്കിയ ഫ്‌ളോട്ടുകള്‍ക്ക് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചു.സ്വകാര്യ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ പി.എം.എസ് കോളേജ് ഓഫ് ഡെന്റല്‍ സയന്‍സും കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള കാറ്ററേഴ്സും പുരസ്‌കാരം നേടി.ദൃശ്യകലാരൂപങ്ങളുടെ വിഭാഗത്തില്‍ പാവപ്പൊലിമയും(ഫ്ളോട്ട് നമ്പര്‍ 77)ദൃശ്യ ഇവന്റ്സും (ഫ്ളോട്ട് നമ്പര്‍ 76)യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.ബാബു ആശാന്‍ അവതരിപ്പിച്ച ചെണ്ടമേളത്തിനും യേശുദാസ് അവതരിപ്പിച്ച ചെണ്ടമേളത്തിനും ശ്രവ്യ കലാരൂപങ്ങളുടെ വിഭാഗത്തിലെ പുരസ്‌കാരവും ലഭിച്ചു. വിജയികള്‍ക്കുള്ള സമ്മാനം ഓണം വാരാഘോഷത്തിന്റെ സമാപന വേദിയില്‍ വിതരണം ചെയ്തു.

date