Skip to main content

മികച്ച വിഡിയോ ദൃശ്യങ്ങള്‍ തയ്യാറാക്കുന്നവര്‍ക്ക് സമ്മാനം

ആലപ്പുഴ: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവുമായി  ബന്ധപ്പെട്ട് മികച്ച വിഡിയോ ദൃശ്യങ്ങള്‍ തയ്യാറാക്കുന്നതിന് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഓണത്തിന്റെ സുന്ദര നിമിഷങ്ങള്‍ പകര്‍ത്തിയ വീഡിയോകളാണ് അയക്കേണ്ടത്. സെപ്റ്റംബര്‍ 10 വരെ എന്‍ട്രികള്‍ അയക്കാം. ഒരു മിനുറ്റ് മുതല്‍ മൂന്നു മിനുറ്റുവരെ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് പരിഗണിക്കുക. ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ ഓഫീസ് ആലപ്പുഴ (https://www.facebook.com/DistrictInformationOfficerAlappuzha) പേജിലേക്ക് മെസേജ് ആയോ 9074594578 നമ്പരില്‍ വാട്സാപ് ആയോ നല്‍കാം.
  
പി.ആര്‍.ഡി.യുടെ ജില്ല പേജില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകളില്‍ മികച്ച ഉള്ളടക്കം, ലൈക്ക്, ഷെയര്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിധി നിര്‍ണയിക്കുക. വിജയികള്‍ക്ക് ഒന്നാം സമ്മാനം ഏഴായിരം രൂപയും രണ്ടാം സമ്മാനം മൂവായിരം രൂപയുമാണ്. സമ്മാനം നേടുന്നവ സംസ്ഥാനതലത്തിലുള്ള സര്‍ക്കാരിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കും. കൂടുതല്‍ വിവരത്തിന് 0477-2251349 എന്ന നമ്പറില്‍ ബന്ധപ്പെടുക.

date