Skip to main content

അറിയിപ്പുകൾ 

 

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ വിവിധ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർമാരുടെ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബർ 11 നു വൈകുന്നേരം 5 മണിക്ക് മുമ്പായി  https://docs.google.com/forms/d/1dbDc1VZIyGuXvxXjogZuHJqM8vPVFhtoq04NReMCjQM/edit   എന്ന ലിങ്കിൽ  അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 2374990 

 

സ്പോട്ട് അഡ്മിഷൻ

മലാപ്പറമ്പിലെ ഗവ:വനിതാ പോളിടെക്നിക് കോളേജിൽ ഡിപ്ലോമ ഇൻ കൊമേഷ്യൽ പ്രാക്ടീസ് (6 ഒഴിവ്) ഇലക്ട്രോണിക്സ് എൻജിനീയറിംഗ് (11 ഒഴിവ്) എന്നീ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സെപ്റ്റംബർ 5 ന് രാവിലെ 9.30 മുതൽ 10.30 വരെ പേര് രജിസ്റ്റർ ചെയ്ത് പ്രവേശന നടപടികളിൽ പങ്കെടുക്കാവുന്നതാണ്. പ്രവേശനം നേടാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, ആവശ്യമായ ഫീസ് (ക്രഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച്) എന്നിവ കൈവശം വെച്ച് പേര് രജിസ്റ്റർ ചെയ്യുകയും അഡ്മിഷൻ പ്രക്രിയയിൽ പങ്കെടുക്കേണ്ടതുമാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.  

 

സിറ്റിംഗ് നടത്തുന്നു

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ തൃശ്ശൂർ സിറ്റിംഗ് സെപ്റ്റംബർ 7,8 തിയ്യതികളിൽ രാവിലെ 11 മണി മുതൽ തൃശ്ശൂർ ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തുന്നു. തൃശ്ശൂർ ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സിറ്റിംഗിൽ സ്വീകരിക്കുന്നതാണെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു.

date