Skip to main content

പ്രളയബാധിതര്‍ക്കുള്ള 10,000 രൂപ ധനസഹായം ഉടന്‍ വിതരണം ചെയ്യും

 

ജില്ലയിലെ പ്രളയബാധിതര്‍ക്കുള്ള 10,000 രൂപയുടെ ധനസഹായം ഉടന്‍ വിതരണം ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിച്ചെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ഈതുക അടിയന്തിരമായി നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താനാണ് നിര്‍ദേശം ലഭിച്ചിട്ടുള്ളത്. പ്രളയബാധിതരായ 8000 പേരുടെ വിവരശേഖരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനാവശ്യമായ ഫണ്ടും എല്ലാ താലൂക്കുകളിലേക്കും നല്‍കിയിട്ടുണ്ട്. ആദ്യത്തെ 2000 പേരുടെ വിവരം കംപ്യൂട്ടറില്‍ രേഖപ്പെടുത്തുന്നതിനുള്ള താമസം മാത്രമാണ് നിലവിലുള്ളത്. ബാക്കിയുള്ളവര്‍ക്ക് വിവരം കിട്ടുന്ന മുറയ്ക്ക് പണം ലഭ്യമാക്കും. ബാങ്ക് അക്കൗണ്ട് വിവരവും ആധാര്‍ വിവരവും നഷ്ടപ്പെട്ടു പോയവരുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരവും ആധാര്‍ വിവരവും ശേഖരിക്കുന്നതിന് ലീഡ് ബാങ്ക് മാനേജര്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം ബാങ്കുകളുടെ ഭാഗത്തു നിന്നും ദുരിതബാധിതര്‍ക്കു സഹായകമായ പ്രവര്‍ത്തനം നടന്നു വരുകയാണെന്നും കളക്ടര്‍ പറഞ്ഞു. 

date