Skip to main content

എലിപ്പനിക്കെതിരേ ജാഗ്രത പുലര്‍ത്തണം: ജില്ലാ കളക്ടര്‍

 

എലിപ്പനിക്കെതിരേ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. മലിന ജലവുമായി സമ്പര്‍ക്കം വന്നവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും  പ്രതിരോധ മരുന്നുകള്‍ നിര്‍ബന്ധമായും കഴിക്കണം. ഡോക്‌സിസൈക്ലിന്‍ ഗുളികകളാണ് പ്രതിരോധത്തിന് ഉപയോഗിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രതിരോധ മരുന്ന് സൗജന്യമായി ലഭ്യമാണ്. ഒരിക്കല്‍ ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ കഴിച്ചാല്‍ ഒരാഴ്ചത്തേക്ക് അതിന്റെ പ്രതിരോധം ലഭിക്കും. ഒരാഴ്ചയ്ക്കു ശേഷം വീണ്ടും മലിനജലവുമായി സമ്പര്‍ക്കം ഉണ്ടായാല്‍ വീണ്ടും പ്രതിരോധ ഗുളികകള്‍ കഴിക്കേണ്ടി വരും. ചൂടോടു കൂടിയ പനിക്ക് സ്വയം ചികിത്സ പാടില്ല. നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന അസുഖമാണ് എലിപ്പനി. 

date