Skip to main content

ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 1363പേര്‍

 

ജില്ലയിലെ മൂന്ന് താലൂക്കുകളിലെ 22 ദുരിതാശ്വാസ ക്യാമ്പുകളിലായി 1363 പേര്‍ കഴിയുന്നു. തിരുവല്ല താലൂക്കിലെ 13 ക്യാമ്പുകളിലായി 219 കുടുംബങ്ങളിലെ 680 പേരും റാന്നി താലൂക്കിലെ ഒരു ക്യാമ്പില്‍ ഒമ്പത് കുടുംബങ്ങളിലെ 21 പേരും കോഴഞ്ചേരി താലൂക്കിലെ എട്ട് ക്യാമ്പുകളിലായി 172 കുടുംബങ്ങളിലെ 662 പേരുമാണ് ക്യാമ്പുകളില്‍ കഴിയുന്നത്. 

ജില്ലയില്‍ പ്രളയക്കെടുതി രൂക്ഷമായിരുന്ന 16 മുതല്‍ 26 വരെയുള്ള തീയതികളില്‍ 543 ക്യാമ്പുകളിലായി 35539 കുടുംബങ്ങളിലെ 133074 പേരാണ് കഴിഞ്ഞിരുന്നത്. ക്യാമ്പിലല്ലാതെ ടെറസിലും ബന്ധുവീടുകളിലുമായി 5790 കുടുംബങ്ങള്‍ താമസിച്ചിരുന്നു. 19 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജില്ലയില്‍ 32370 വീടുകള്‍ ഭാഗികമായും 692 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തിലൂടെ 52682 പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.                                             (പിഎന്‍പി 2588/18)

date