Skip to main content

ഉംറക്കായി സ്വരൂപിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്

ഉംറ നിര്‍വഹിക്കാനായി സ്വരൂപിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മുന്‍ അധ്യാപികയുടെ മാതൃക. തിരൂരങ്ങാടി സ്വദേശിനി സിഎച്ച് മറിയമാണ് ഉംറ നിര്‍വഹിക്കാന്‍ സ്വരൂപിച്ച തുക ദുരിതബാധിതരെ സഹായിക്കാന്‍ നല്‍കിയത്.  ഓഗസ്റ്റ് 14ന് 20000 രൂപ നല്‍കിയിരുന്നു അതിന് പുറമെയാണിത്. കൈറ്റ് ജില്ലോ കോഡിനേറ്ററായ മകന്‍ ടികെ അബ്ദുല്‍ റഷീദിനൊപ്പമെത്തി തുക ജില്ലാ കലക്ടര്‍ക്ക് കൈമാറി.
തിരൂരങ്ങാടി ജിഎല്‍പി സ്‌കൂളിലെ അധ്യാപികയായിരുന്ന സിഎച്ച് മറിയ 2002ലാണ് വിരമിച്ചത്. ഭര്‍ത്താവ്  ടികെ മുഹമ്മദ് ഒരു വര്‍ഷം മുമ്പ് മരണപ്പെട്ടു. നാല് മക്കളുണ്ട്. നാല് മക്കള്‍ ചേര്‍ന്ന് ഒരു ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നുണ്ട്. മാതാവിന്റെ നിര്‍ദേശ പ്രകാരമാണ് തുക നല്‍കാന്‍ തീരുമാനിച്ചത്. കോഴിക്കോട് സര്‍വകലാശാലയില്‍ ജോലി ചെയ്യുന്ന ആയിഷ മുംതാസ്, ബംഗളൂരു എന്‍എഎല്‍ സീനിയര്‍ അസി. എഞ്ചിനിയര്‍ ഖദീജ, വീട്ടമ്മയായ ഷമീമ മുംതാസ് എന്നിവരാണ് മറ്റു മക്കള്‍.

 

date