Skip to main content

പഠനമുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട ജില്ലയിലെ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക്  സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന പഠനമുറികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, സ്പെഷല്‍, സാങ്കേതിക, കേന്ദ്രീയ വിദ്യാലയങ്ങളില്‍ 5 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി സെപ്തംബര്‍ 30.
മുന്‍കാലങ്ങളില്‍ എട്ടാം ക്ലാസ് മുതല്‍ നല്‍കി വന്നിരുന്ന പഠനമുറി പദ്ധതി വിപുലമാക്കിയ ശേഷമുള്ള ആദ്യ അവസരമാണിത്.  ജില്ലയില്‍ 300 പഠനമുറികള്‍ ഈ വര്‍ഷം നിര്‍മിക്കും.  അഞ്ചാം ക്ലാസ് മുതലുള്ളവര്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും അപേക്ഷിക്കാം. ഒരു ലക്ഷം രൂപ വരെ കുടുംബ വരുമാനമുള്ളവരും 800 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീടുള്ളവര്‍ക്കും അപേക്ഷിക്കാം.  ഗ്രാമസഭ ലിസ്റ്റില്‍ പേര് വേണമെന്ന് നിര്‍ബന്ധമില്ല.   ബന്ധപ്പെട്ട ബ്ലോക്ക് / മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം.  അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങള്‍ക്കും ചുവടെയുളള ഓഫീസുകളുമായി ബന്ധപ്പെടുക.
ജില്ലാ പട്ടികജാതി വികസന ഓഫീസ്, പത്തനംതിട്ട  ഫോണ്‍ - 0468 2322712 ,തിരുവല്ല മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസ്- 8547630038, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍:  പന്തളം- 8547630045, പറക്കോട്- 9188920056, കോയിപ്രം - 8547630041,മല്ലപ്പള്ളി - 8547630039, പുളിക്കീഴ്- 8547630040,റാന്നി - 8547630043,കോന്നി -8547630044,ഇലന്തൂര്‍ - 8547630042.

date