Skip to main content

ലൈസന്‍സ് /രജിസ്ട്രേഷന്‍ ഡ്രൈവ്

പത്തനംതിട്ട ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ലൈസന്‍സ് /രജിസ്ട്രേഷന്‍ ഡ്രൈവിന്റെ ഭാഗമായി  സെപ്റ്റംബര്‍ 15 ന് പരിശോധന നടത്തും. ലൈസന്‍സ് /രജിസ്ട്രേഷന്‍ ഇല്ലാതെ  ഭക്ഷ്യ വിതരണം, നിര്‍മാണം എന്നിവ നടത്തുന്ന സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും കോമ്പൗണ്ടിംഗ് നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ലൈസന്‍സ് എടുക്കേണ്ട സ്ഥാപനങ്ങള്‍ രജിസ്ട്രേഷന്‍ ഉപയോഗിച്ച് കച്ചവടം നടത്തുകയാണെങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും  കോമ്പൗണ്ടിംഗ് ഉള്‍പ്പടെയുളള  നിയമ നടപടികള്‍ സ്വീകരിക്കും. അത്തരം സ്ഥാപനങ്ങള്‍ അടിയന്തിരമായി ലൈസന്‍സ് കരസ്ഥമാക്കണമെന്ന് പത്തനംതിട്ട  ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍ : 04734 221236.

date