Skip to main content

സ്‌കോള്‍ കേരള ഡിസിഎ പ്രവേശന തീയതി നീട്ടി

സ്‌കോള്‍ കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ /എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡിസിഎ കോഴ്സ് ഒന്‍പതാം ബാച്ചിന്റെ പ്രവേശന തീയതി സെപ്റ്റംബര്‍ 19 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ 25 വരെയും നീട്ടി. നിശ്ചിത സമയ പരിധിക്കുള്ളില്‍ ഫീസൊടുക്കി www.scolekerala.org  മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 0471 2342950.

date