Skip to main content

ജില്ലാ സിവില്‍ സര്‍വീസ് കായികമേള സെപ്റ്റംബര്‍ 15ന് തുടങ്ങും

ഈ വര്‍ഷത്തെ ജില്ലാ സിവില്‍ സര്‍വീസ് കായികമേള 2023 സെപ്റ്റംബര്‍ 15, 16 തീയതികളില്‍ അറക്കുളം സെന്റ് ജോസഫ്‌സ് കോളേജ്, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ബാഡ്മിന്റണ്‍ അക്കാദമി തൊടുപുഴ, വണ്ടമറ്റം അക്വാറ്റിക് സെന്റര്‍, എച്ച്.ആര്‍.സി. ക്ലബ്ബ് മൂലമറ്റം, ജ്വാല ക്ലബ്ബ് മൂലമറ്റം, സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂള്‍ തൊടുപുഴ എന്നിവിടങ്ങളില്‍ നടക്കും.
സര്‍ക്കാര്‍ ജീവനക്കാരുടെ മാനസിക പിരിമുറക്കം ലഘൂകരിച്ച് കായിക ക്ഷമത വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിക്കുന്ന സിവില്‍ സര്‍വീസ് കായിക മേളയില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് 15 കായിക ഇനങ്ങളിലായി നാനൂറോളം സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കും.
സെപ്റ്റംബര്‍ 15 ന് രാവിലെ 9 മണിക്ക് അറക്കുളം സെന്റ്‌ജോസഫ്‌സ് കോളേജ് ഗ്രൗണ്ടില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി ബിനു കായികമേള ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ.എല്‍. ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫ. എം.ജെ.ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സെല്‍വരാജ് റ്റി.ആര്‍, അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് കെ.എസ്, കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാവിജയന്‍, വാര്‍ഡ് അംഗം കൊച്ചുറാണി ജോസ്, ആസ്‌കോ ബാങ്ക് ചെയര്‍മാന്‍ ടോമി വാളികുളം, സെന്റ് ജോസഫ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ റവ.ഫാ.തോമസ് ജോര്‍ജ്, സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ റിസര്‍ച്ച് സെറ്റര്‍ പ്രിന്‍സിപ്പല്‍ ഡോ.തോംസണ്‍ ജോസഫ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഷൈന്‍ എന്‍.പി, ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ദീപ്തി മരിയ ജോസ്, വിവിധ സര്‍ക്കാര്‍ സര്‍വീസ് സംഘടന ഭാരവാഹികള്‍, വിവിധ ജില്ലാ കായിക അസോസിയേഷന്‍ ഭാരവാഹികള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകര്‍, മറ്റ് കായികാധ്യാപകര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

date