Skip to main content

പ്രസംഗ മത്സരം: വിജയികള്‍ക്ക് പാര്‍ലമെന്റില്‍ പ്രസംഗിക്കാം

ആലപ്പുഴ: മഹാത്മാ ഗാന്ധിയുടെയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെയും ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ രണ്ടിന് പാര്‍ലമെന്റില്‍ ദേശീയ നേതാക്കളെ അനുസ്മരിക്കുന്ന ചടങ്ങില്‍ പ്രസംഗിക്കാന്‍ അവസരം. കേന്ദ്ര യുവജനകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തിലെ വിജികള്‍ക്കാണ് അവസരം. 18നും 29നും ഇടയില്‍ പ്രായമുള്ളവര്‍ ജില്ലാതല മത്സരത്തില്‍ പങ്കെടുക്കണം. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ മൂന്ന് മിനുട്ട് സമയമാണ് പ്രസംഗത്തിനായുള്ളത്. ഓണ്‍ലൈനായാണ് മത്സരം. ജില്ലാതലത്തില്‍ വിജയിക്കുന്നവര്‍ക്ക് സംസ്ഥാനതലത്തിലും സംസ്ഥാനതല വിജയികള്‍ക്ക് ദേശീയ തലത്തിലും മത്സരിക്കാം. നേരത്തെ ഈ മത്സരത്തില്‍ വിജയിച്ച് പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അവസരം ലഭിച്ചവര്‍ ഇക്കുറി അര്‍ഹരല്ല. താത്പര്യമുള്ളവര്‍ ഇന്ന് (14) വൈകിട്ട് മൂന്നിനകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0477-2236542, 8714508255.

date