Skip to main content
പൂക്കളവും സദ്യയും; ഓണാഘോഷം ആശംസ കാര്‍ഡില്‍ പകര്‍ത്തി വിദ്യാര്‍ഥികള്‍

പൂക്കളവും സദ്യയും; ഓണാഘോഷം ആശംസ കാര്‍ഡില്‍ പകര്‍ത്തി വിദ്യാര്‍ഥികള്‍

ആലപ്പുഴ: അത്തപൂക്കളം, സദ്യ, ഓണക്കളികള്‍ തുടങ്ങി ഓണാഘോഷ നിമിഷങ്ങള്‍ പ്രകൃതി സൗഹൃദ 'കാര്‍ഡുകളിലാക്കി' വിദ്യാര്‍ഥികള്‍. 'ഈ ഓണം വരും തലമുറയ്ക്ക്' എന്ന വിഷയത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഓണാശംസ കാര്‍ഡ് തയ്യാറാക്കല്‍ മത്സരത്തിലൂടെ ലഭിച്ച കാര്‍ഡുകളുടെ പ്രദര്‍ശനമാണ് ഓണക്കാഴ്ചകള്‍ക്കൊണ്ട് മനോഹരമായത്. മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി ശുചിത്വ മിഷനും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചത്. കാര്‍ഡുകള്‍ ജില്ല പഞ്ചായത്ത് അങ്കണത്തിലാണ് പ്രദര്‍ശിപ്പിച്ചത്. 

പ്രകൃതി സൗഹൃദ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച അഞ്ഞൂറില്‍ പരം കാര്‍ഡുകളാണ് മത്സരത്തില്‍ ലഭിച്ചത്. ചിരട്ട, ചകിരി, പാള, വാഴയില, മഞ്ചാടി, പയര്‍ മണി തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ചാണ് വൈവിധ്യമാര്‍ന്ന കാര്‍ഡുകള്‍ തയ്യാറാക്കിയത്. പ്രദര്‍ശനം ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍. ദേവദാസ് ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ കെ.ഇ. വിനോദ് കുമാര്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് കുഞ്ഞ് ആശാന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date