Skip to main content

മാലിന്യ സംസ്‌കരണം: നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി

മാലിന്യസംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ തലത്തില്‍ രൂപീകരിച്ച എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ജില്ലയില്‍ ശക്തം. ജില്ലാ തലത്തില്‍ രണ്ട് സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. വണ്ടാഴി ഗ്രാമപഞ്ചായത്തിലെ എം.സി.എഫ്, മംഗലം ഡാം ഗാര്‍ഡന്‍, ഷോപ്പുകള്‍ എന്നിവിടങ്ങളിലാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്. പരിശോധനയില്‍ കടകളില്‍നിന്ന് 16 കിലോ, ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക്, ഡിസ്പോസിബിള്‍ ഉത്പന്നങ്ങള്‍ എന്നിവ പിടികൂടി തുടര്‍ നടപടികള്‍ക്കായി വണ്ടാഴി ഗ്രാമ പഞ്ചായത്തിന് കൈമാറി. പരിശോധനയില്‍ സ്‌ക്വാഡ് ടീം ലീഡര്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ആര്‍. രഘുനാഥന്‍, സംഘാംഗങ്ങളായ ജില്ലാ ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ എ. ഷെരീഫ്, മലമ്പുഴ ജോയിന്റ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ എ. കാര്‍ത്തികേയന്‍ എന്നിവര്‍ പങ്കെടുത്തു.

date