Skip to main content

സമ്പൂര്‍ണ്ണ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് പേരും ലോഗോയും നല്‍കാം

ആലപ്പുഴ: മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമായി ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചു നടത്തുന്ന 'സമ്പൂര്‍ണ്ണ ശുചിത്വ ജില്ല' ശുചിത്വ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പേരും ലോഗോയും ക്ഷണിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് മത്സരം. 

സെപ്റ്റംബര്‍ 20-ന് വൈകിട്ട് മൂന്ന് വരെ എന്‍ട്രികള്‍ നല്‍കാം. എന്‍ട്രികളില്‍ വിദ്യാര്‍ഥിയുടെ പേര്, സ്‌കൂളിന്റെ പേര്, പഠിക്കുന്ന ക്ലാസ് എന്നിവ എഴുതണം. തിരഞ്ഞെടുക്കുന്ന എന്‍ട്രികള്‍ക്ക് സമ്മാനം ലഭിക്കും. വിലാസം: സെക്രട്ടറി, ജില്ല പഞ്ചായത്ത്, സിവില്‍ സ്റ്റേഷന്‍ പി.ഒ, ആലപ്പുഴ- 688001. ഇ-മെയില്‍: dpalpy@gmail.com. ഫോണ്‍: 0477-2252495, 2253836.

date