Skip to main content

ധനസഹായത്തിന് അപേക്ഷിക്കാം

പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന 2023-24 സാമ്പത്തിക വര്‍ഷത്തെ ജില്ലാ പ്ലാനില്‍ ഉള്‍പ്പെടുത്തിയുള്ള വിവിധ മത്സ്യകൃഷി പദ്ധതിക്ക് അടങ്കല്‍ തുകയുടെ 40 ശതമാനം സബ്സിഡി ലഭിക്കുന്നതിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ അനുബന്ധരേഖകളും സെപ്റ്റംബര്‍ 20 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഫിഷറീസ് ഓഫീസിലോ അതത് പഞ്ചായത്തുകളിലെ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാര്‍ മുഖേനെയോ നല്‍കണം. ഫോണ്‍: 04912815245, 9746595719

date