Skip to main content

അക്രഡിറ്റഡ് ഓവര്‍സിയര്‍: കൂടിക്കാഴ്ച്ച 21 ന്

കോട്ടായി ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികയിലെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം. മൂന്ന് വര്‍ഷ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുള്ളവര്‍ മതിയായ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 21 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും.

 

date