Skip to main content

പ്രീ സ്‌കൂള്‍ സാധനങ്ങളുടെ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

പാലക്കാട് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റെ പരിധിയിലുള്ള 159 അങ്കണവാടികള്‍ക്ക് പ്രീ സ്‌കൂള്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 28 ന് ഉച്ചയ്ക്ക് 12 നകം  ചൈല്‍ഡ് ഡെവല്പ്പ്മെന്റ് പ്രൊജക്ട് ഓഫീസര്‍, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, കുന്നത്തൂര്‍മേട്, പാലക്കാട്-678013 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ടെന്‍ഡറുകള്‍ അന്നേദിവസം വൈകിട്ട് മൂന്നിന് തുറക്കും. 4770 രൂപയാണ് നിരതദ്രവ്യം. ഫോണ്‍: 0491 2528500

date