Skip to main content

സീറ്റൊഴിവ്

ഷൊര്‍ണൂര്‍ ഐ.പി.റ്റി ആന്‍ഡ് ഗവ പോളിടെക്‌നിക് കോളെജില്‍ ത്രിവത്സര ഡിപ്ലോമ ഇന്‍ വൊക്കേഷന്‍ പ്രിന്റിങ് ടെക്‌നോളജി കോഴ്‌സില്‍ സീറ്റൊഴിവ്. പ്രമുഖ പ്രിന്റിങ് പ്രസുകളില്‍ വ്യവസായ പരിശീലനം ഉള്‍ക്കൊള്ളിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ അസാപ്പ് കേരളയുടെ സഹകരണത്തോടെയാണ് കോഴ്‌സ് നടത്തുന്നത്. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 15 ന് ഉച്ചയ്ക്ക് ഒന്നിനകം പുതിയ അപേക്ഷകള്‍ നേരിട്ട് കോളെജില്‍ നല്‍കണമെന്നും അന്നേ ദിവസം ഉച്ചക്ക് 1.30 മുതല്‍ നടക്കുന്ന സ്‌പോട്ട് അഡ്മിഷന് അപേക്ഷ നല്‍കിയ എല്ലാവരും എത്തണമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.polyadmission.org, 9745989959
 

date