Skip to main content

സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്

പാലക്കാട് ഗവ പോളിടെക്‌നിക് കോളെജിലെ നിലവിലുള്ള ഏതാനും റെഗുലര്‍ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഇന്ന് (സെപ്റ്റംബര്‍ 14) രാവിലെ ഒന്‍പത് മുതല്‍ 10 വരെ റാങ്ക് പട്ടികയിലെ ഇ.ഡബ്ല്യു.എസ്, എസ്.സി വിഭാഗക്കാര്‍ക്കും 10.30 മുതല്‍ 11.30 വരെ 20,000 റാങ്ക് വരെയുള്ളവര്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ ഒന്ന് വരെ 30,000 റാങ്ക് വരെയുള്ളവര്‍ക്കുമാണ് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നത്. അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ രക്ഷിതാവിനോടൊപ്പം എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ടസില്‍ പ്രതിപാദിച്ചിട്ടുള്ള ഫീസ് ഉള്‍പ്പെടെ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫീസ് ആനുകൂല്യം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവ് ലഭിക്കും.
 

date