Skip to main content

പൗരധ്വനി ത്രിദിന ക്യാമ്പ്: സംഘാടക സമിതി രൂപീകരിച്ചു

ആലപ്പുഴ: സാക്ഷരത മിഷന്റെ നേതൃത്വത്തില്‍ മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തില്‍ നടത്തുന്ന പൗരധ്വനി ത്രിദിന ക്യാമ്പിന്റെ സംഘാടകസമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു.

തീരദേശ നിവാസികളെ പങ്കെടുപ്പിച്ചുകൊണ്ട് മൂന്ന് ദിവസത്തെ സാമൂഹിക സാക്ഷരത ക്ലാസുകളാണ് പൗരധ്വനി ക്യാമ്പിലൂടെ നല്‍കുന്നത്. ശാസ്ത്രാവബോധം, മതനിരപേക്ഷത, ജനാധിപത്യബോധം, പൗരാവകാശം, ഭരണഘടന അവബോധം എന്നിവയാണ് വിഷയങ്ങള്‍. ഒക്ടോബര്‍ ആദ്യവാരമാണ് ക്യാമ്പ്.

സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുദര്‍ശനബായി അധ്യക്ഷയായി. ജില്ല സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി രതീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി. ഷിബു, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ പ്രീത എന്‍, ടി.എസ്. സുഖലാല്‍, പി. രത്‌നമ്മ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്‍. ഷൈലജ, മാലൂര്‍ ശ്രീധരന്‍, സെക്രട്ടറി എസ്. ബിജി തുടങ്ങിയവര്‍ സംസാരിച്ചു.

date