Skip to main content

റേഷന്‍ കടകള്‍ക്ക് സ്ഥിരം ലൈസന്‍സി നിയമനം: അപേക്ഷ ഒക്‌ടോബര്‍ 6 വരെ

പാലക്കാട് താലൂക്കിലെ റേഷന്‍കടകള്‍ക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പുതുപ്പരിയാരം-പഴയ പഞ്ചായത്ത്, കാവില്‍പ്പാട്, പുതുശ്ശേരി-ചുള്ളിമട, എലപ്പുള്ളി-തേനാരി, മലമ്പുഴ-മന്തക്കാട്(ഐ.ടി.ഐ പരിസരം), പാലക്കാട് ശെല്‍വപാളയം എന്നിവിടങ്ങളിലേക്ക് ഭിന്നശേഷി, പട്ടികവര്‍ഗ്ഗ-പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21 നും 62 നും മധ്യേ. എസ്.എസ്.എല്‍.സി ആണ് യോഗ്യത. അപേക്ഷകര്‍ മൂന്ന് വര്‍ഷമായി പ്രസ്തുത പഞ്ചായത്ത്/നഗരസഭകളില്‍ സ്ഥിരതാമസക്കാരായിരിക്കണം. ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ സ്ഥിരതാമസക്കാര്‍ക്കും തത്തുല്യ യോഗ്യതയുള്ള ഒന്നില്ലാതികം അപേക്ഷകരില്‍ പ്രായമുള്ളവര്‍ക്കും മുന്‍ഗണന. താത്പര്യമുള്ളവര്‍ അപേക്ഷ നല്‍കുന്ന കവറിന് പുറത്ത് എഫ്.പി.എസ് നമ്പര്‍, താലൂക്ക് നോട്ടിഫിക്കേഷന്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി 20 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് ഒക്ടോബര്‍ ആറിന് വൈകിട്ട് മൂന്നിനകം നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അന്നേദിവസം വൈകിട്ട് 3.30 ന് അപേക്ഷകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സപ്ലൈ ഓഫീസിലും സിവില്‍ സപ്ലൈസ് വകുപ്പിന്റെ www.civilsupplieskerala.gov.in ലും ലഭിക്കും. നിയമനം സംബന്ധിച്ച് സംശയങ്ങള്‍ക്ക് ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളുമായി ബന്ധപ്പെടുക. ഫോണ്‍: ജില്ലാ സപ്ലൈ ഓഫീസ് പാലക്കാട്: 04912505541, താലൂക്ക് സപ്ലൈ ഓഫീസ് ആലത്തൂര്‍: 04922222325, 9188527388, ചിറ്റൂര്‍: 04923222329, 9188527389, ഒറ്റപ്പാലം: 04662244397, 9188527386, പാലക്കാട്: 04912536872, 9188527391

date