Skip to main content

തൃക്കുന്നപ്പുഴയിലെ പുതിയ പാലം നിര്‍മാണം: താത്ക്കാലിക ജങ്കാര്‍ സര്‍വ്വീസ് സജ്ജമാക്കി

ആലപ്പുഴ: തൃക്കുന്നപ്പുഴയില്‍ നിലവിലുള്ള പാലം പൊളിച്ചു മാറ്റുന്നതിന് മുന്നോടിയായി സെപ്റ്റംബര്‍ 15 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജങ്കാര്‍ സര്‍വീസ് ആരംഭിക്കും. നിലവിലുള്ള പാലം ഉടന്‍ പൊളിക്കും. 

ഈ കാലയളവില്‍ നങ്ങ്യര്‍ക്കുളങ്ങര കവലയില്‍ നിന്നും തൃക്കുന്നപ്പുഴ വഴി തോട്ടപ്പളളിക്ക് പോകേണ്ട സ്‌കൂള്‍ മിനി ബസ്, ആംബുലന്‍സ് മുതലായ നാലുചക്ര, മുചക്ര, ഇരുചക്ര വാഹനങ്ങള്‍ ചീരച്ചേരി ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഐ.ഡഡബ്ല്യൂ.എ.ടി.  ടെര്‍മിനല്‍ ജങ്കാര്‍ സര്‍വ്വീസ് വഴി തൃക്കുന്നപ്പുഴയ്ക്കും തോട്ടപ്പള്ളിയില്‍ നിന്നും തൃക്കുന്നപ്പുഴ വഴി നങ്ങ്യര്‍ക്കുളങ്ങരയ്ക്ക് പോകേണ്ട വാഹനങ്ങള്‍ ഐ.ഡഡബ്ല്യൂ.എ.ടി. ടെര്‍മിനല്‍ ജങ്കാര്‍ സര്‍വ്വീസ് വഴി ചീരച്ചേരി ജംഗ്ഷനിലേക്കും പോകണം. 

തൃക്കുന്നപ്പുഴയിലേക്ക് എത്തേണ്ട ഭാരമേറിയ ലോറി, ബസ് തുടങ്ങിയ വാഹനങ്ങള്‍ ദേശീയ പാത 66-ല്‍ കായംകുളം ഒ.എന്‍.കെ. ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് തീരദേശ റോഡ് വഴി തൃക്കുന്നപ്പുഴയിലേക്ക് എത്തണം. ആലപ്പുഴയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ തോട്ടപ്പള്ളി ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് തീരദേശ റോഡ് വഴിയും, കരുവാറ്റ ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും കുമാരകോടി പാലം വഴിയും തൃക്കുന്നപ്പുഴയില്‍ എത്തണം. 

കെ.എസ്.ആര്‍.ടി.സി, പ്രൈവറ്റ് ബസുകള്‍ എന്നിവ തൃക്കുന്നപ്പുഴയില്‍ സര്‍വ്വീസ് അവസാനിപ്പിക്കുകയോ ബദല്‍ റൂട്ടുകള്‍ വഴി സര്‍വ്വീസ് നടത്തുകയോ ചെയ്യണം. പുതിയ പാലത്തിന്റെ പണി തീരുന്നത് വരെയാണ് ഗതാഗത ക്രമീകരണങ്ങള്‍.

date