Skip to main content

മണക്കടവ് വിയറില്‍ 1045.93 ദശലക്ഷം ഘനയടി ജലം ലഭിച്ചു

മണക്കടവ് വിയറില്‍ 2021 ജൂലൈ ഒന്ന് മുതല്‍ 2023 സെപ്റ്റംബര്‍ 13 വരെ 1045.93 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 6204.07 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയില്‍. ലോവര്‍ നീരാര്‍-109.70(274), തമിഴ്നാട് ഷോളയാര്‍-2063.25(5392), കേരള ഷോളയാര്‍-4885(5420), പറമ്പിക്കുളം-11273.03(17,820), തൂണക്കടവ്-554.81(557), പെരുവാരിപ്പള്ളം-617.47(620), തിരുമൂര്‍ത്തി-1254.57(1935), ആളിയാര്‍-438.90(3864).
 

date