Skip to main content

ശിശു പരിചരണ കേന്ദ്രത്തില്‍ മിന്നല്‍ സന്ദര്‍ശനം 

ആലപ്പുഴ: ജില്ലാ ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ജില്ലാ ശിശു പരിചരണ കേന്ദ്രത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി മിന്നല്‍ സന്ദര്‍ശനം നടത്തി. സബ് ജഡ്ജ് പ്രമോദ് മുരളിയുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.

കേന്ദ്രത്തിലെ സൗകര്യങ്ങള്‍ സബ് ജഡ്ജ് വിലയിരുത്തി. നല്ല രീതിയിലാണ് ജീവനക്കാര്‍ കുട്ടികളെ സംരക്ഷിക്കുന്നതെന്ന് ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കണമെന്നും കേന്ദ്രത്തിലെ കുട്ടികളെ മികച്ച പൗരന്മാരായി സൃഷ്ടിക്കാന്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്ക് ജഡ്ജ് ഉപഹാരവും കൈമാറി. 10 കുട്ടികളാണ് നിലവില്‍ കേന്ദ്രത്തിലുള്ളത്.  

ഡി.എല്‍.എസ്.എ. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു ബായി, ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി. ഉദയപ്പന്‍, ജോയിന്റ് സെക്രട്ടറി എ. നാസര്‍, എക്സിക്യൂട്ടീവ് അംഗം എം.നാജ എന്നിവരും ഒപ്പമുണ്ടായിരുന്നു.

date