Skip to main content
പ്രായം കൂടിയ പഠിതാവിനെ ആദരിച്ചു

പ്രായം കൂടിയ പഠിതാവിനെ ആദരിച്ചു

ആലപ്പുഴ: പത്താം തരം പരീക്ഷ എഴുതുന്ന പ്രായം കൂടിയ പഠിതാവ് എം. തങ്കമ്മയെ (72) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ആദരിച്ചു. കാവാലം തപ്പില്‍ച്ചിറ സ്വദേശിയായ തങ്കമ്മ തലവടി ഗവ. വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് പത്താം തരം തുല്യത പരീക്ഷ എഴുതിയത്. 2017 മുതല്‍ ഹരിത കര്‍മ സേനാംഗം കൂടിയാണ്. സാക്ഷരത പ്രേരക് രാജേശ്വരിയാണ് തങ്കമ്മയെ പഠിപ്പിച്ചത്. ജില്ലയിലെ തുല്യത പരീക്ഷാര്‍ഥികളില്‍ ഏറ്റവും മുതിര്‍ന്ന പഠിതാവ് കൂടിയാണ്.
ജില്ല പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ എം.വി. പ്രിയ, ബിനു ഐസക് രാജു, അംഗം ആര്‍. റിയാസ്, നെടുമുടി പഞ്ചായത്തംഗം പി.കെ. വിനോദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

date