Skip to main content

ഓണ്‍ലൈന്‍ നികുതി സേവനങ്ങള്‍; വീഡിയോ പ്രകാശനം ചെയ്തു

സ്റ്റേറ്റ് ഐ.ടി. സെല്ലിന്റെ മേല്‍നോട്ടത്തില്‍  ജില്ലാ ഐ.ടി. സെല്‍ തയ്യാറാക്കിയ റവന്യു ഓണ്‍ലൈന്‍ നികുതി സേവനങ്ങള്‍ സംശയങ്ങളും മറുപടിയും സംബന്ധിച്ച ഇ-പേയ്മെന്റ് ഹെല്‍പ്പ് വീഡിയോ പ്രകാശനം ചെയ്തു.
സ്റ്റേറ്റ് ഐടി സെല്‍ റവന്യൂ എന്ന യുട്യൂബ് ചാനലില്‍  വീഡിയോ ലഭ്യമാകും.  റവന്യൂ വകുപ്പിലെ നിരവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുക എന്നതാണ് ലക്ഷ്യം. ഓണ്‍ലൈന്‍ സേവനങ്ങള്‍ നേരിട്ട് ഉപയോഗപ്പെടുത്തുന്നതിന് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനുള്ള ഇസാക്ഷരതയുടെ ഭാഗമായാണ് വീഡിയോ പ്രസിദ്ധീകരിച്ചിട്ടുള്ളത്. വീഡിയോ ലിങ്ക് .https://youtu.be/KG42hULb0MY?si=Zh80515_uvTKZ6_H

date