Skip to main content

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് അവരുടെ നിലവിലെ പെട്രോള്‍, ഡീസല്‍, എല്‍.പി.ജി വില്‍പ്പനശാലകള്‍ക്ക്  പ്രവര്‍ത്തനമൂലധനമായി പരാമധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നു.
സംസഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളും പൊതുമേഖലയിലുള്ള ഏതെങ്കിലും പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലറുമായിരിക്കണം. വായ്പക്ക് ആവശ്യമായ വസ്തു ജാമ്യം ഹാജരാക്കണം. വിലാസം, ഫോണ്‍ നമ്പര്‍, ജാതി തെളിയിക്കുന്ന രേഖ, കുടുംബ വാര്‍ഷിക വരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ഡീലര്‍ഷിപ്പ് ലഭിച്ച തീയതി, ഡീലര്‍ഷിപ്പ് വിലാസം, പെട്രോളിയം കമ്പനിയുടെ പേര് എന്നിവ സഹിതം അപേക്ഷ നല്‍കണം.  വിലാസം. മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, ടൗണ്‍ ഹാള്‍ റോഡ്, തൃശൂര്‍-20

date