Skip to main content

പാപ്പിനിശേരി ഇ എസ് ഐ: പ്രത്യേക യോഗം ചേരുമെന്ന് മന്ത്രി ശിവൻകുട്ടി

പാപ്പിനിശ്ശേരി ഇ എസ് ഐ ഡിസ്പെൻസറിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ അവിടുത്തെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണെന്ന കെ വി സുമേഷ് എം എൽ എയുടെ സബ്മിഷന്റെ അടിസ്ഥാനത്തിൽ വിഷയം ചർച്ച ചെയ്യുന്നതിനായി പ്രത്യേകയോഗം വിളിച്ച് ചേർക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഇ എസ് ഐ കോർപ്പറേഷന്റെ ഡിസ്പെൻസറിയിൽ വിവിധ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണെന്നും ആവശ്യത്തിന് ജീവനക്കാരില്ലാതെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണെന്നും കാണിച്ചായിരുന്നു എം എൽ എയുടെ സബ്മിഷൻ. നിരവധി പേർ ആശ്രയിക്കുന്ന ആശുപത്രിയുടെ നിലവിലെ പ്രതിസന്ധി ഉടൻ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് എം എൽ എ പറഞ്ഞു.
പാപ്പിനിശ്ശേരി ഇ എസ് ഐ ആശുപത്രിയിൽ ലാബ് അസിസ്റ്റന്റ്, നഴ്സിംഗ് അസിസ്റ്റന്റ് തുടങ്ങിയ പോസ്റ്റുകൾ ഒഴിഞ്ഞ് കിടക്കുകയാണ്. ജീവനക്കാരുടെ അഭാവം മൂലം പ്രവർത്തന സമയവും വെട്ടിക്കുറച്ചു. ഏറെക്കാലമായി പ്രവർത്തിക്കാതിരുന്ന ലാബ് കെ വി സുമേഷ് എം  എൽ എ ഇടപെട്ടാണ് അത്യാധുനിക നിലവാരത്തിലേക്ക് ഉയർത്തിയത്.

date