Skip to main content

അറിയിപ്പുകൾ

വള്ളംകളി മാറ്റിവെച്ചു 

ജില്ലയിൽ നിപ പകർച്ചബാധ ഭീഷണിയുള്ളതിനാൽ സെപ്റ്റംബർ 24ന് ചാലിയാർ പുഴയിൽ ഫറോക്ക് പഴയ പാലത്തിനു സമീപം നടക്കേണ്ടിയിരുന്ന സി ബി എൽ വള്ളംകളി മാറ്റിവെച്ചതായി ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കും.

 

കരാർ നിയമനം

കാക്കൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. യോഗ്യരായ വിദ്യാർത്ഥികളുടെ കൂടിക്കാഴ്ച്ച സെപ്റ്റംബർ 16ന് ഉച്ചക്ക് 2.30ന് കാക്കൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും.യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡാറ്റയും ഹാജരാക്കേണ്ടതാണെന്ന് കാക്കൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2260232 

 

പ്രവേശനം ആരംഭിച്ചു

മാളിക്കടവ്  ജനറൽ ഐ ടി ഐയിൽ ഐ എം സിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എസ് എൽ സി മുതൽ യോഗ്യതകൾ ഉള്ളവർക്ക് ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 8078073361

date