Skip to main content

അറിയിപ്പുകൾ

 

അപേക്ഷ ക്ഷണിച്ചു 

സൈനിക ക്ഷേമ വകുപ്പ് വിമുക്ത ഭടന്മാർക്കും വിധവകൾക്കും അവരുടെ ആശ്രിതർക്കും പുനരധിവാസ പരിശീലനം നൽകുന്നതിന്റെ ഭാഗമായി കെൽട്രോൺ വഴി സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫയർ ആൻഡ് സേഫ്റ്റിയും എൽ ബി എസ് സെന്റർ വഴി ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്‌സുകളും നടത്തുന്നു. താൽപ്പര്യമുള്ള വിമുക്ത ഭടന്മാർ, വിധവകൾ, അവരുടെ ആശ്രിതർ എന്നിവർ സെപ്റ്റംബർ 15നകം കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നേരിട്ട് അപേക്ഷ നൽകണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2771881 

 

സൗജന്യ വർക്‌ഷോപ്   

കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ ഫ്രീ ഓൺലൈൻ ക്ലാസ്  സെപ്റ്റംബർ 16 വൈകിട്ട് 7 മണി മുതൽ 9 മണി വരെ നടത്തുന്നു. സൗജന്യ വർക്‌ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾക്ക് :  9072592412, 9072592416 

 

അപേക്ഷകൾ ക്ഷണിച്ചു

കേന്ദ്രസർക്കാരിന്റെ പി.എം.എഫ്.എം.ഇ പദ്ധതിയുടെ ഡി.ആർ.പി (ജില്ലാ റിസോഴ്സ് പേഴ്സൺ) ആയി നിയമിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. കോഴിക്കോട് ജില്ലയിൽ സ്ഥിര താമസക്കാരായ ഏതെങ്കിലും അംഗീകൃത സർവ്വകലാശാല ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, പദ്ധതി രേഖ തയ്യാറാക്കൽ, ബാങ്കിംഗ് എന്നിവയിൽ പ്രാവീണ്യം ഉള്ളവർ നിശ്ചിത ഫോർമാറ്റിൽ തയ്യാറാക്കിയ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം കോഴിക്കോട് ഗാന്ധിറോഡിലുള്ള ജില്ലാ വ്യവസായകേന്ദ്രത്തിൽ നേരിട്ട്  സെപ്റ്റംബർ 20ന് മുമ്പായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2766563,0495 2765770

date