Skip to main content

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു

കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്സെന്ററിൽ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്,  പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലൊജിസ്റ്റിക്ക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്  എന്നീ കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 8590605260, 0471-2325154 

 

അപേക്ഷ ക്ഷണിച്ചു
       
പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് പഠനമുറി നിർമ്മിക്കുന്നതിന് രണ്ട് ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സ്പെഷ്യൽ, ടെക്നിക്കൽ/കേന്ദ്രീയ വിദ്യാലയങ്ങളിൽ അഞ്ച് മുതൽ 12വരെയുളള ക്ലാസ്സുകളിൽ പഠിക്കുന്ന ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനവും 800 സ്ക്വയർ ഫീറ്റിൽ താഴെ മാത്രം വിസ്തീർണ്ണമുളള വീടുകളിൽ താമസ്സിക്കുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ബ്ലോക്ക് /മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ ബന്ധപ്പെടുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾക്ക് : 0495- 2370379           

 

ക്ലർക്ക് കം അക്കൗണ്ടന്റ് നിയമനം

സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (അഡാക്) യുടെ തലശ്ശേരി തലായിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ നിയമനം നടത്തുന്നു.  ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ബി.കോം ബിരുദം, ടാലി,  എം എസ് ഓഫീസ്, ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവർ എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും  ഓരോ പകർപ്പും സഹിതം സെപ്റ്റംബർ 21 ന്  രാവിലെ 9.30 ന് എരഞ്ഞോളിയിലുള്ള അഡാക് നോർത്ത് റീജിയണൽ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് റീജിയണൽ എക്സിക്യൂട്ടീവ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്  0490 2354073

date