Skip to main content

അറിയിപ്പുകൾ

 

ടെണ്ടറുകൾ ക്ഷണിച്ചു

തൂണേരി ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിലുള്ള 193 അങ്കണവാടികളിലേക്ക്  2023-24 സാമ്പത്തിക വർഷം പ്രീ സ്കൂൾ കുട്ടികൾക്ക് ജെംസ്, ജെംസ് ആക്റ്റിവിറ്റി ബുക്ക് എന്നിവ പ്രിന്റ് ചെയ്ത് വിതരണം നടത്തുന്നതിനായി വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മൽസരാടിസ്ഥാനത്തിൽ ടെണ്ടറുകൾ ക്ഷണിച്ചു . ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി: സെപ്റ്റംബർ 25. കൂടുതൽ വിവരങ്ങൾക്ക്  : 9562215144 

 

സ്പോട്ട് അഡ്മിഷൻ

മലാപ്പറമ്പിലെ ഗവ.വനിതാ പോളിടെക്നിക് കോളേജിൽ ഡിപ്ലോമ ഇൻ കൊമേഷ്യൽ പ്രാക്ടീസ്, ഇലക്ട്രോണിക്സ് എൻജിനീയറിംഗ് എന്നീ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സെപ്റ്റംബർ 15 ന്  രാവിലെ 9.30 മുതൽ 11 മണിവരെ പേര് രജിസ്റ്റർ ചെയ്ത് പ്രവേശന നടപടികളിൽ പങ്കെടുക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പ്രവേശനം നേടാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, ആവശ്യമായ ഫീസ് (ക്രഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച്) എന്നിവ കൈവശം വെച്ച് പേര് രജിസ്റ്റർ ചെയ്യുകയും അഡ്മിഷൻ പ്രക്രിയയിൽ പങ്കെടുക്കേണ്ടതുമാണ്. ഇതുവരെ അപേക്ഷിക്കാത്തവർക്കും പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് :  0495 2370714 

 

ഇ-ടെണ്ടർ ക്ഷണിച്ചു

മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിനുകീഴിൽ പി സി ആർ ഡബ്ല്യൂ എസ് എസിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കക്കയം നീർത്തടം(ഫേസ്-5) പ്രവർത്തനങ്ങളുടെ നടത്തിപ്പിന്  ഇ-ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : സെപ്റ്റംബർ 23ന് വൈകീട്ട് നാല്‌ മണി. ടെണ്ടറുകൾ  സെപ്റ്റംബർ 28ന് ഉച്ചക്ക് രണ്ട് മണിക്ക് തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495 2370790

date