Skip to main content

നിപ പ്രതിരോധം: അവലോകന യോഗം ചേർന്നു

 

ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേർന്നു. വിവിധ കോർകമ്മിറ്റികളുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. കൺട്രോൾ റൂം പ്രവർത്തനം ശക്തിപ്പെടുത്താൻ കൂടുതൽ ഹൗസ് സർജന്മാരുടെ സേവനം ഉപയോഗപ്പെടുത്തും.

നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മുറികളും ഐ സി യു സംവിധാനവും സജ്ജമാണ്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് കേന്ദ്രസംഘവും ജില്ലയിൽ എത്തും. മരണപ്പെട്ടവരുടെയും ചികിത്സയിൽ കഴിയുന്ന കുട്ടിയുടേതുമടക്കം 702 പേരുടെ സമ്പർക്ക പട്ടികയാണ് ഇതുവരെ തയ്യാറാക്കിയത്. 

യോഗത്തിൽ ജില്ലാ കലക്ടർ എ ഗീത, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന കെ.ജെ, സബ്കലക്ടർ വി.ചെത്സാസിനി, അസി. കലക്ടർ പ്രതീക് ജെയിൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കെ. കെ, ഡി.പി.എം ഡോ. സി.കെ ഷാജി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date