Skip to main content

ആയുഷ്മാൻ ഭവ: മലപ്പുറം ബ്ലോക്ക് തല ഉദ്ഘാടനം

ആയുഷ്മാൻ ഭവ ക്യാമ്പയിനിന്റെ മലപ്പുറം ബ്ലോക്ക് തല ഉദ്ഘാടനം പൂക്കോട്ടൂർ ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കാരാട്ട് അബദുറഹിമാൻ നിർവഹിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ടി.വി ബിന്ദു അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ കെ. മുസ്തഫ ക്യാമ്പയിൻ വിശദീകരിച്ചു. പൂക്കോട്ടൂർ പഞ്ചായത്ത് മെമ്പർ ജുമൈല, സാമൂഹിക നീതി വകുപ്പ് പ്രോജക്ട് ഓഫീസർ കെ. ആതിര തുടങ്ങിയവർ പങ്കെടുത്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ആർ.ജി ജോയി സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. ഫാത്തിമ നന്ദിയും പറഞ്ഞു.

date