Skip to main content

സ്‌പോട്ട് അഡ്മിഷൻ

2023-24 അധ്യയന വർഷത്തേക്കുള്ള പോളിടെക്ക്‌നിക്ക് റെഗുലർ അഡ്മിഷന് പെരിന്തൽമണ്ണ ഗവ. പോളിടെക്നിക്ക് കോളേജിൽ ഒഴിവുള്ള മെക്കാനിക്കൽ എൻജിനീയറിങ് (വി.എച്ച്.എസ്.ഇ -ഒന്ന്, ജനറൽ -ഒന്ന്), ഇലക്ട്രിക്കൽ ആൻഡ്  ഇലക്ട്രോണിക്‌സ് എൻജിനീയറിങ് (ഈഴവ -ഒന്ന്) എന്നീ സീറ്റുകളിലേക്ക് സെപ്റ്റംബർ 15ന് രാവിലെ 9.30ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട താത്പര്യമുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ടസിൽ പറഞ്ഞ ഫീസുമായി കോളേജിൽ ഹാജരാവണം. കമ്മ്യൂണിറ്റി റിസർവേഷൻ ലഭിക്കാൻ വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പുതുതായി വരുന്ന ഒഴിവുകൾ www.polyadmission.org/regular എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 04933 227253, 9946 965393.

date