Skip to main content

സ്പോട്ട് അഡ്മിഷൻ

ചേളാരിയിൽ പ്രവർത്തിക്കുന്ന എ.കെ.എൻ.എം ഗവ. പോളിടെക്നിക് കോളേജിൽ ത്രിവത്സര ഡിപ്ലോമ ഒന്നാം വർഷം, ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 15ന് നടക്കും. ലാറ്ററൽ എൻട്രി പ്രവേശനത്തിന് രാവിലെ ഒമ്പത് മുതൽ 9.30 വരെയും ഒന്നാം വർഷ ഡിപ്ലോമ പ്രവേശനത്തിന് രാവിലെ പത്ത് മുതൽ 10.30 വരെയുമാണ് അ‍ഡ്മിഷന്‍. ഒന്നാം വർഷ ഡിപ്ലോമ പ്രവേശന റാങ്ക് ലിസ്റ്റിൽ റാങ്ക് ഒന്ന് മുതൽ 35000 വരെയുള്ള ജനറൽ, ഈഴവ, മുസ്‌ലിം വിഭാഗത്തിൽ പെട്ടവര്‍ക്കും മറ്റു വിവിധ ക്വാട്ടകളിൽ അപേക്ഷിച്ച എല്ലാവർക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ഒഴിവുകളുടെ വിശദവിവരം www.polyadmission. എന്ന വെബ്സൈറ്റിൽ 'VACANCY POSITION' എന്ന ലിങ്കിൽ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2401136, 2405050.

date