Skip to main content

സ്‌പോട്ട് അഡ്മിഷൻ

കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്‌നിക് കോളേജിൽ ഒന്നാംവർഷ ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 14ന് നടക്കും. താത്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 8.30നും 10.30നും ഇടയിൽ ഓഫീസിൽ നേരിട്ട് വന്ന് രജിസ്റ്റർ ചെയ്യണം. പ്രവേശനത്തിന് അപേക്ഷ നൽകിയിട്ടില്ലാത്തവർക്ക് അന്നേ ദിവസം രാവിലെ ഒമ്പത് മുതൽ 10.30 വരെ 200 രൂപ ഓൺലൈനായി ഫീസടച്ച് പുതിയ അപേക്ഷ സമർപ്പിക്കാം. പുതിയ അപേക്ഷകരിൽ നിന്നും നിലവിൽ റാങ്ക് ലിസ്റ്റിലുൾപ്പെട്ടവരിൽ നിന്നും രജിസ്റ്റർ ചെയ്തവരെ ഉൾപ്പെടുത്തി അന്നേദിവസം 11ന് പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും പ്രവേശനം. ഫോൺ: 0483 2750790, 9947249551, 9961480583, 9037220484.

date