Skip to main content

പഠനമുറി: അപേക്ഷ നൽകാം

അഞ്ച് മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർഥികള്‍ക്കായി സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പഠനമുറി പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സ്‌പെഷ്യൽ, ടെക്‌നിക്കൽ/കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. രണ്ട് ലക്ഷം രൂപയാണ് ധനസഹായം. ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പദ്ധതിയിൽ അപേക്ഷിക്കുന്നവരുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപ വരെയും വീടിന്റെ വിസ്തീർണ്ണം 800 സ്‌ക്വർ ഫീറ്റ് വരെയും ആയിരിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30. അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

 

date