Skip to main content

ജില്ലാ വിജിലൻസ് സമിതി യോഗം ചേർന്നു

അഴിമതി ഇല്ലാതാക്കാനും സേവനങ്ങൾ സുതാര്യമാക്കുന്നതിനുംപൊതുജനങ്

അഴിമതി ഇല്ലാതാക്കാൻ വിവിധ ഓഫീസുകളിൽ ഏജന്റുമാരുടെ ഇടപെടൽ പൂർണമായും അവസാനിപ്പിക്കണമെന്ന് വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് എം ഷെഫീക്ക് പറഞ്ഞു. ഇതിനായി ഉദ്യോഗസ്ഥർക്കിടയിൽ ക്യാമ്പയിൻ നടത്തും.

പൊതുമരാമത്ത് വകുപ്പിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും പ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിൽ ബോർഡ് പ്രദർശിപ്പിക്കുന്നില്ല എന്ന പരാതി അംഗങ്ങൾ സമിതിയിൽ ഉന്നയിച്ചു. ഭൂമി തരം മാറ്റുന്നതിനും പട്ടയത്തിനുള്ള അപേക്ഷയിലും ഏജന്റുമാർ ഇടപെടുന്ന സാഹചര്യമുണ്ടെന്നും യോഗത്തിൽ വിമർശനമുയർന്നു.

വിവിധ വിഷയങ്ങളിലായി നാല് പരാതികളാണ് സമിതിക്ക് ലഭിച്ചത്. നടപടികളുടെ വിശദാംശങ്ങൾ അടുത്ത യോഗത്തിൽ തന്നെ അറിയിക്കുമെന്ന് വിജിലൻസ് ഡിവൈ.എസ്.പി അറിയിച്ചു. 

വിജിലൻസ് സമിതി അംഗങ്ങളായ കുഞ്ഞാലൻ വെന്നിയൂർ, നജീബ് കുരുണിയൻ, സി.പി.ഐ (എം) പ്രതിനിധി കെ.പി സുമതി, കേരള കോൺഗ്രസ് പ്രതിനിധി നസീർ മുണ്ടുപറമ്പ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date