Skip to main content

രജിസ്ട്രേഷൻ രേഖകളിൽ  സർട്ടിഫിക്കറ്റ് ചേർക്കണം

കോട്ടയം: എറണാകുളം റീജണൽ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളിൽ മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന(ഇ.ഡബ്ല്യു.എസ്) വിഭാഗത്തിൽപ്പെടുന്നവർ പ്രസ്തുത സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ രേഖകളിൽ ചേർക്കണം. അസൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് എത്താൻ സാധിക്കാത്തവർ സർട്ടിഫിക്കറ്റിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പിൽ പ്രൊഫഷണൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്തി rpeeekm...@kerala.gov.in എന്ന ഇ-മെയിലിൽ അയയ്ക്കണം. ഇ.ഡബ്ലു.എസ് വിഭാഗത്തിൽ ഉൾപ്പെടാത്തവർ പ്രസ്തുത വിവരവും രേഖാമൂലം അറിയിക്കണമെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ (പി& ഇ) അറിയിച്ചു.

 

date