Skip to main content

വിദ്യാർഥികൾക്ക് പഠനമുറി; അപേക്ഷിക്കാം

കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ പഠനമുറി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സ്പെഷൽ, ടെക്നിക്കൽ/ കേന്ദ്രീയ വിദ്യാലയങ്ങളിൽ അഞ്ചു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വീടുകളുടെ വിസ്തീർണം 800 ചതുരശ്രയടി ആയിരിക്കണം. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപ വരെയായിരിക്കണം. വകുപ്പിൽ നിന്നോ മറ്റ് ഏജൻസികളിൽ നിന്നോ ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചവരാകരുത്. താത്പര്യമുള്ളവർക്ക് ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകളിൽ സെപ്റ്റംബർ 30 ന് വൈകിട്ട് അഞ്ചു വരെ അപേക്ഷ നൽകാം. അപേക്ഷാ ഫോം ജില്ലാ പട്ടികജാതി വികസന ഓഫീസിലും എല്ലാ ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481 2562503

 

date