Skip to main content

പിയർ സപ്പോർട്ട് കൗൺസിലറെ നിയമിക്കുന്നു

വിവിധ പ്രശ്നങ്ങളിൽ അകപ്പെടുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ആവശ്യമായ കൗൺസിലിംഗ് നൽകുന്നതിന് പിയർ സപ്പോർട്ട് കൗൺസിലറെ നിയമിക്കുന്നതിനായി ബിരുദവും കൗൺസിലിംഗിൽ മുൻപരിചയവും ഉള്ളവരും സേവന സന്നദ്ധവുമായ ട്രാൻസ്ജെൻഡർ വ്യക്തികളിൽ നിന്ന്  അപേക്ഷ ക്ഷണിച്ചു. കൗൺസിൽ കൈകാര്യം ചെയ്യുന്ന ഒരു കേസിന് 500 രൂപ നിരക്കിൽ ഓണറേറിയം നൽകും. താല്പര്യമുള്ളവർ സെപ്റ്റംബർ 20ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പൂജപ്പുരയിലെ തിരുവനന്തപുരം ജില്ലാ സാമൂഹിക നതി ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇൻ്റർവ്യൂവിൽ വിദ്യാഭ്യാസവും പരിചയവും തെളിയിക്കുന്ന അസ്സൽ രേഖകളുമായി നേരിട്ട് ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2343241.

date