Skip to main content

പഠനമുറി അപേക്ഷ ക്ഷണിച്ചു

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2023-24 അധ്യായന വര്‍ഷം സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 5 മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ്, ടെക്‌നിക്കല്‍, കേന്ദ്രീയ വിദ്യാലയം, സ്‌പെഷ്യല്‍ സ്‌കൂള്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കല്‍പ്പറ്റ ബ്ലോക്ക് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷയോടൊപ്പം ജാതി, വരുമാനം, സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, ഗ്രാമപഞ്ചായത്ത് മുഖാന്തിരം പഠനമുറിക്ക് ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ് കോപ്പി, അപേക്ഷകന്റെയും വിദ്യാര്‍ത്ഥിയുടെയും ഫോട്ടോ, വീടിന്റെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, വീടിന്റെ വിസ്തീര്‍ണ്ണം തെളിയിക്കുന്ന സാക്ഷ്യപത്രം, കൈവശ ഭൂമിയുടെ കരം അടച്ച രസീത്, നിലവിലെ വീടിന്റെ ഫോട്ടോ, എന്നിവയുമായി സെപ്തംബര്‍ 26 നകം കല്‍പ്പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. scdokalpettablock@gmail.com ല്‍ പിഡിഎഫ് ഫോര്‍മാറ്റിലും അപേക്ഷിക്കാം. ഫോണ്‍: 8547630163.

date