Skip to main content

മുതലപ്പൊഴി-ആറാട്ട് വഴി-തോണ്ടന്‍കുളങ്ങര റോഡിന്റെ ഉദ്ഘാടനം നാളെ

ആലപ്പുഴ: അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മിച്ച മുതലപ്പൊഴി-ആറാട്ട് വഴി-തോണ്ടന്‍കുളങ്ങര റോഡിന്റെ ഉദ്ഘാടനം ഇന്ന് (15) വൈകിട്ട് നാലിന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ആലപ്പുഴ നഗരത്തില്‍ നിന്നും പ്രധാന പാതകള്‍ക്ക് സമാന്തരമായി ആലപ്പുഴ കടല്‍ത്തീരത്ത് എത്തുന്ന രീതിയിലാണ് മുതലപ്പൊഴി- ആറാട്ട് വഴി- തോണ്ടന്‍കുളങ്ങര റോഡ് നിര്‍മിച്ചിരിക്കുന്നത്. 

ആറാട്ട് വഴി ജംഗ്ഷന് സമീപം നടക്കുന്ന ചടങ്ങില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷനാകും. എ.എം. ആരിഫ് എം.പി. മുഖ്യാതിഥിയാകും. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ എം.ആര്‍. പ്രേം, എ.എസ്. കവിത, ആര്‍. വിനീത, എം.ജി. സതീദേവി, നസീര്‍ പുന്നക്കല്‍, കൗണ്‍സിലര്‍മാരായ രാഖി രജികുമാര്‍, കെ.എസ്. ജയന്‍, സുമം സ്‌കന്ദന്‍, ഹെലന്‍ ഫെര്‍ണാണ്ടസ്, പി.ജി. എലിസബത്ത്, ഡി.പി. മധു, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സി. എന്‍ജിനീയര്‍ ഡി. സാജന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date