Skip to main content

കെൽട്രോൺ കോഴ്‌സുകൾ

കോട്ടയം: കെൽട്രോണിന്റെ നേതൃത്വത്തിൽ ഒരു വർഷം ദൈർഘ്യമുളള കോഴ്‌സുകളായ ആനിമേഷൻ ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഹാർഡ് വേർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, പി.ജി.ഡി.സി.എ, ഡി.സി.എ, ടാലി ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് തുടങ്ങിയ ക്ലാസുകൾ ആരംഭിക്കുന്നു.

ജില്ലാ സൈനികക്ഷേമ ഓഫീസിൽ നിന്നും കോട്ടയം കെൽട്രോൺ മുഖേന സൗജന്യമായി നടത്തുന്ന ടാലി ആൻഡ് എം.എസ്. ഓഫീസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ വേഡ് പ്രോസസിംഗ് ആൻഡ് ഡാറ്റാ എൻട്രി എന്നീ കോഴ്‌സുകളിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള വിമുക്ത ഭടൻമാർ / ആശ്രിതർ എന്നിവർ  നാഗമ്പടം കെൽട്രോൺ ഓഫീസിൽ ബന്ധപ്പെടണം. എസ്.എസ്.എൽ.സി/ പ്ലസ്ടു/ ഐ.ടി.ഐ / ഡിപ്ലോമ/ ബിടെക് എന്നിവയാണ് വിദ്യാഭ്യാസയോഗ്യത. വിശദവിവരത്തിന് ഫോൺ : 9605404811,9747243668

.

date