Skip to main content

പാൽ ഉപഭോക്തൃ മുഖാമുഖം പരിപാടി

കോട്ടയം: ജില്ലാ ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പാൽ ഉപഭോക്തൃ മുഖാമുഖം പരിപാടി ഇരുമാപ്രമറ്റം എം.ഡി.സി.എം.  എസ്.എച്ച്.എസിൽ  സെപ്റ്റംബർ 16 നു രാവിലെ 10 മണിക്ക് നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു  ഉദ്ഘാടനം ചെയ്യും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല  അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് മുഖ്യ പ്രഭാഷണം നടത്തും.

വിപണിയിൽ ലഭ്യമാകുന്ന പാലിന്റെ ഘടന, ഗുണമേന്മ, പാലിന്റെ സമ്പുഷ്ടത, നിത്യജീവിതത്തിൽ പാൽ മൂല്യവർധിത ഉത്പന്നങ്ങളുടെ പ്രസക്തി എന്നിവയെക്കുറിച്ചു ബോധവത്കരണ സെമിനാറുകളും പാൽ ഗുണനിലവാര പരിശോധന പ്രദർശനവും സംഘടിപ്പിക്കും. യോഗത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മറിയാമ്മ ഫെർണാണ്ടസ്, ജെറ്റോ ജോസ്, മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു സോമൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഡെൻസി ബിജു, ജോസ്‌കുട്ടി ജോസഫ് കോനുകുന്നേൽ, ഷൈനി ബേബി, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി. ആർ. ശാരദ, ക്വാളിറ്റി കൺട്രോൾ ഓഫീസർ ജാക്വിലിൻ ഡൊമനിക്, ക്ഷീരവികസന വകുപ്പ്  അസിസ്റ്റന്റ് ഡയറക്ടർ വിജി വിശ്വനാഥ്, ഇ.ആർ.എം.സി.പി.യു അംഗം സോണി ഈറ്റക്കൽ, ക്ഷീര സംഘം പ്രസിഡന്റുമാരായ ബേബി ജോർജ്, സാമുവൽ ജോർജ്, എ.ഡി. സ്റ്റീഫൻ, ചാലമറ്റം ഐശ്വര്യ റസിഡൻസ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് അലക്സ് പോൾ, പൂഞ്ഞാർ ക്ഷീര വികസന ഓഫീസർമാരായ അനു കുമാരൻ, എൽ.കെ. ഷിന്ധ്യ തുടങ്ങിയവർ പങ്കെടുക്കും. ചാലമറ്റം ഐശ്വര്യ റസിഡൻസ് അസോസിയേഷൻ, മേലുകാവ് ക്ഷീരോല്പാദക സഹകരണസംഘം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 

 

date