Skip to main content

ജലസംഭരണിയുടെയും ഓഫീസ് സമുച്ചയത്തിന്റെയും നിർമാണോദ്ഘാടനം ഇന്ന്

കോട്ടയം: ചങ്ങനാശേരിയിലെ കുടിവെള്ളപ്രശ്നങ്ങൾക്ക് പരിഹാരമായി ജല അതോറിറ്റി പുതിയതായി നിർമിക്കുന്ന 15 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയുടെയും ഓഫീസ് സമുച്ചയത്തിന്റെയും നിർമ്മാണോദ്ഘാടനം  ഇന്ന് (സെപ്റ്റംബർ 15) രാവിലെ 11 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പെരുന്നയിൽ നിർവഹിക്കും. ചങ്ങനാശേരി നഗരസഭ, പായിപ്പാട്, വാഴപ്പള്ളി ഗ്രാമപഞ്ചായത്തുകളിലെ  അയ്യായിരത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്ന തരത്തിൽ 10 കോടി രൂപ ചെലവിട്ടാണ് ജലസംഭരണി നിർമ്മിക്കുന്നത്. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയാകും. ചങ്ങനാശേരി നഗരസഭ അധ്യക്ഷ ബീന ജോബി വിശിഷ്ടാതിഥിയാകും. കേരള ജല അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്  സ്വാഗതം ആശംസിക്കും. കേരള ജല അതോറിറ്റി ടെക്നിക്കൽ അംഗം ജി. ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ചങ്ങനാശ്ശേരി നഗരസഭ വൈസ് ചെയർമാൻ മാത്യൂസ് ജോർജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ഡി. മോഹനൻ, മിനി വിജയകുമാർ, കേരള ജല അതോറിറ്റി ബോർഡ് അംഗം ഷാജി പാമ്പൂരി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. എം. നജിയ, പി. എ.നിസാർ, എൽസമ്മ ജോബ്, അഡ്വ. മധുരാജ്, കുഞ്ഞുമോൾ സാബു, നഗരസഭാംഗങ്ങളായ കൃഷ്ണകുമാരി രാജശേഖരൻ, സ്മിത സുനിൽ, പ്രിയ രാജേഷ്, ബീന ജിജിൻ, കെ.ആർ. പ്രകാശ്, ജോമി ജോസഫ്, ലിസി വർഗീസ്, ഷൈനി ഷാജി, ടെസ്സ വർഗീസ്, പി. എൻ. നസീർ, ഉഷ മുഹമ്മദ് ഷാജി, സന്ധ്യ മനോജ്, മോളമ്മ സെബാസ്റ്റ്യൻ, രാജു ചാക്കോ, അരുൺ മോഹൻ, പ്രസന്ന കുമാരി, എൻ. വിജയലക്ഷ്മി, കൃഷ്ണകുമാർ, മുരുകൻ, ആശാ ശിവകുമാർ, ശ്യാം സാംസൺ, വിനീത് എസ്. നായർ, സുമ ഷൈൻ, സ്മിത സുരേഷ്,  സന്തോഷ് ആന്റണി, ബാബു തോമസ്, ബെന്നി ജോസഫ്, ഗീതാ അജി, അഡ്വ. ശിവകുമാർ, പി. ആർ. വിഷ്ണുദാസ്, രാഷ്ട്രീയപാർട്ടിപ്രതിനിധികളായ കെ. സി. ജോസഫ്, ലാലിച്ചൻ കുന്നിപ്പറമ്പിൽ, ബാബു കോയിപ്പുറം, രതീഷ് ചെങ്കിലാത്ത്, എം. ആർ. രഘുദാസ്, ജോണി ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, സി.എം. റഹ്‌മത്തുള്ള, ലിനു ജോബ്, കുര്യൻ തൂമ്പുങ്കൽ, മൻസൂർ, ജെയിംസ് കാലാവടക്കൻ, എം. ആർ. മഹേഷ്, ടി. ഡി.ജോസൂട്ടി, കെ. കെ. സാബു, പി.കെ. പ്രദീപ് കുമാർ, കേരള ജല അതോറിറ്റി ചീഫ് എൻജിനീയർ നാരായണൻ നമ്പൂതിരി, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും

date